Home പ്രവാസം ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍

ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍

Indian nationals residing in Oman, wearing face masks due to the COVID-19 coronavirus pandemic, queue with their luggage at the check-in counter at a terminal in Muscat International Airport ahead of their repatriation flight from the Omani capital, on May 12, 2020. (Photo by MOHAMMED MAHJOUB / AFP)

മാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്ത് ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയാണ് പ്രവേശനം നിരോധിച്ച മറ്റ് രാജ്യങ്ങള്‍. ഒമാന്‍ സുപ്രിം കമ്മറ്റിയാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ഈ തീരുമാനം തുടരും. എന്നാല്‍ ഒമാനി പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ ഈ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.