Home ആരോഗ്യം കപ്പ, ഡെല്‍റ്റ; കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന് പേര് നല്‍കി ലോകാരോഗ്യ സംഘടന

കപ്പ, ഡെല്‍റ്റ; കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന് പേര് നല്‍കി ലോകാരോഗ്യ സംഘടന

ന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന പേര് നല്‍കി. ബി 1.617.1 വകഭേദത്തെ കപ്പ എന്നും ബി 1.617.2 വകഭേദത്തിന് ഡെല്‍റ്റ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് ആല്‍ഫബെറ്റുകള്‍ ഉപയോഗിച്ചാണ് പേര് നല്‍കിയത്.

2020 ഒക്ടോബറിലാണ് ഈ രണ്ട് വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയത്. ബി 1.617.1 വൈറസ് വകഭേദത്തെ റിപ്പോര്‍ട്ടുകളിലെവിടെയും ഇന്ത്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും ഒരു രാജ്യത്തിന്റെയും പേര് സൂചിപ്പിക്കാറില്ലെന്നും ലോകാരോഗ്യസംഘടന വിശദീകരിച്ചു.

ഇന്ത്യന്‍ വൈറസ് വകഭേദം 44 രാജ്യങ്ങളില്‍ ഭീഷണിയയുര്‍ത്തുന്നതില്‍ ലോകാരോഗ്യ സംഘടനക്ക് ആശങ്കയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ഇന്ത്യന്‍ വകഭേദമെന്ന പ്രയോഗം പിന്‍വലിക്കണമെന്ന് സമൂഹമാധ്യമങ്ങളുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ലോകാരോഗ്യ സംഘടന 32 പേജുള്ള റിപ്പോര്‍ട്ടിലെവിടെയും ഇന്ത്യന്‍ വകഭേദം എന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു.