Home ആരോഗ്യം ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ന്ന് മിക്ക സ്ത്രീകളും ഗര്‍ഭധാരണം സാധ്യമാകാതെ വിഷമത്തിലാകുന്നുണ്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, മാനസികസമ്മര്‍ദ്ദം എന്നിവ വന്ധ്യതയ്ക്ക് കാരണമായേക്കീവുന്ന ഘടകങ്ങളാണ്. ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വന്ധ്യത പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

ബദാം കഴിക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഈ ആന്റിഓക്സിഡന്റ് അണ്ഡത്തിലും ശുക്ലത്തിലും ഡിഎന്‍എയെ സംരക്ഷിക്കുന്നു. സ്ത്രീകളിലെ പ്രത്യുല്‍പാദന ആരോഗ്യത്തിന് ബദാം ഗുണകരമാണ്.

ഇലകളില്‍ ഫോളിക് ആസിഡിന്റെ സാന്നിധ്യം ഉണ്ടാകും. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായിക്കും.

മുട്ടകളില്‍ വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളില്‍ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നു. മുട്ട കഴിക്കുന്നതിലൂടെ ഉയര്‍ന്ന അളവില്‍ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തുന്നുണ്ട്.

ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് മത്സ്യം. ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ മത്സ്യത്തില്‍ അടങ്ങിയിട്ടുണ്ട്. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഈ പോഷകങ്ങള്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

വൈറ്റമിന്‍ ബി 6 അടങ്ങിയ വാഴപ്പഴം ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും അണ്ഡത്തിന്റെയും ബീജത്തിന്റെയും വികാസത്തിനും സഹായിക്കുന്നു. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് സെല്ലുകളുടെ തകരാറുകള്‍ കുറയ്ക്കുന്നു.