Home വാണിജ്യം വോയ്സ് റെക്കോര്‍ഡിംഗിലും ബാക്ക്അപ്പ് ചാറ്റ് പ്രശ്നങ്ങള്‍ക്കും പുതിയ ക്രമീകരണങ്ങളുമായി വാട്സ്ആപ്പ്

വോയ്സ് റെക്കോര്‍ഡിംഗിലും ബാക്ക്അപ്പ് ചാറ്റ് പ്രശ്നങ്ങള്‍ക്കും പുതിയ ക്രമീകരണങ്ങളുമായി വാട്സ്ആപ്പ്

വോയ്സ് മെസേജിങ്ങ് സേവനത്തില്‍ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വോയ്സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നിര്‍ത്തിവെച്ച് വീണ്ടും തുടങ്ങാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്.

ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കും ഐഒഎസ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ഉടന്‍ തന്നെ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വോയ്സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അല്‍പ്പനേരം നിര്‍ത്തിവെയ്ക്കാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്നതാണ് ഫീച്ചര്‍. വോയ്സ് റെക്കോര്‍ഡിംഗ് പുനരാരംഭിക്കാനും ഇതില്‍ സംവിധാനം ഒരുക്കും. വോയ്സ് മെസേജ് റെക്കോര്‍ഡ് ചെയ്ത ശേഷം വീണ്ടും പുനരാരംഭിക്കാന്‍ കഴിയുന്ന വിധം മറ്റൊരു റെക്കോര്‍ഡിംഗ് ബട്ടണ്‍ ക്രമീകരിച്ച് കൊണ്ടാണ് സംവിധാനം ഒരുക്കുക.

ഇതിന് പുറമേ ചാറ്റ് ബാക്ക്അപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വാട്സ്ആപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഗൂഗിള്‍ ഡ്രൈവില്‍ ചാറ്റ് ബാക്ക്അപ്പ് സംവിധാനം ഒരുക്കുന്നതിന് തടസം നേരിടുന്നതായി നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. ചാറ്റ് ബാക്ക്അപ്പ് റീസ്റ്റോറേഷന്‍ നൂറ് ശതമാനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സ്തംഭിക്കുന്ന അവസ്ഥയാണ് പരാതികളായി ഉയരുന്നത്. ഈസമയത്ത് ചാറ്റുകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരും. പ്രധാനപ്പെട്ട സന്ദേശങ്ങള്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയാതെ നഷ്ടപ്പെടുന്നതായാണ് പരാതി. ഇതിനാണ് വാട്സ്ആപ്പ് പരിഹാരം കണ്ടത്.