Home കൃഷി ചകിരിച്ചോറ് കൃഷിയ്ക്ക് സൂപ്പറാട്ടാ…..

ചകിരിച്ചോറ് കൃഷിയ്ക്ക് സൂപ്പറാട്ടാ…..

അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും അത്യന്താപേക്ഷിതമാണ് ചകിരിച്ചോർ. വിളവ് വർധിപ്പിക്കാൻ ചകിരിച്ചോറ് നല്ലതാണ്. മണ്ണിലെ വായു സഞ്ചാരം , വേരോട്ടം എന്നിവയെല്ലാം വർധിപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യും. ഗ്രോബാഗിൽ ചകിരിച്ചോറ് കമ്പോസ്റ്റാക്കി ഉപയോഗിക്കാം.
ചകിരിച്ചോറ് മാർക്കറ്റിൽ വാങ്ങാൻ കിട്ടും. എങ്ങനെയാണ് ചകിരിച്ചോർ കൃഷിയിൽ പ്രയോജനപ്പെടുന്നത്?

  1. വേനൽക്കാലത്ത് വരൾച്ചയിൽ നിന്ന് സംരക്ഷിക്കും. മണ്ണിൽ ലയിച്ചു ചേരാനുള്ള കഴിവുണ്ട്.
  2. ഉപയോഗിക്കുന്നതിന് മുമ്പായി ചകിരിച്ചോറ് നന്നായി വെയിൽ കൊള്ളിക്കുക.
  3. മണ്ണിലെ പുളിരസം കുറയ്ക്കാൻ ഒരു പിടി കുമ്മായം ചേർക്കുക. ചകിരിച്ചോറ് കമ്പോസ്റ്റ് , ചാണകപ്പൊടി എന്നിവയെല്ലാം ഗ്രോബാഗിൽ നിറയ്ക്കാം.
  4. ഗ്രോബാഗിൽ ഒരുപാട് വെള്ളം ഒഴിക്കരുത്. വെള്ളം കൂടിപ്പോയാൽ മണ്ണിലെ പോഷകങ്ങൾ ഒഴുകിപ്പോകും.
  5. നാല് കപ്പ് മണ്ണും ബാക്കി ചകിരിച്ചോറും മണ്ണും ചട്ടിയിൽ ചേർക്കുന്നതാണ് നല്ലത്. ജൈവവളങ്ങൾ 1:1:1 എന്ന രീതിയിൽ നിറയ്ക്കാം.