Home വിശ്വാസം വ്യാപാര ഉന്നതിക്ക് മരതകം…

വ്യാപാര ഉന്നതിക്ക് മരതകം…

നവരത്നങ്ങളിൽ ശ്രേഷ്ഠമാണ് മരതകം അഥവാ എമറാൾഡ്. മരതകം ബുധന്റെ രത്നമായാണ് അറിയപ്പെടുന്നത്. നവരത്ന മോതിരത്തിൽ മരതകം വടക്ക് കിഴക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്കൃതത്തിൽ മരതക്, സൗപർണാ, സൗമ്യാ തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയിൽ പന്നാ എന്നും പറയപ്പെടുന്നു. വസന്തകാലത്തിന്റെയും, പുനർജൻമത്തിന്റെയും, യ്യൗവനത്തിന്റെയും രത്നമായിട്ടാണ് മരതകം അറിയപ്പെടുത്.


വലാസുരൻ എന്ന അസുരന്റെ ശരീരഭാഗങ്ങളിൽ നിന്നാണ് രത്നങ്ങൾ ഉണ്ടായതെന്നാണ് പുരാണത്തിൽ പറയുത്. അസുര രാജാവിന്റെ പിത്തനീരും പിത്താശയവുമാണ് മരതകക്കല്ലുകളായി മാറിയതത്രെ. അതിനാൽ മൂത്രത്തിൽ കല്ല് , അർശ്ശസ്സ്, ജ്വരം, മൂത്രാശയരോഗങ്ങൾ, തലവേദന, ചുമ, പിത്തജ്വരം, ഗ്രഹണീദോഷം, നാഡീരോഗം, അപസ്മാരം തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ മരതകകല്ല് ധരിക്കുന്നത് ഉത്തമമെന്ന് പറയുന്നു. ബുദ്ധി,വിദ്യ, കച്ചവടം എന്നിവയുടെ കാരകനായ ബുധന്റെ കല്ലാണ് മരതകം.


എല്ലാ ലഗ്നക്കാർക്കും മരതകം ഗുണംചെയ്യില്ല . ജാതകത്തിൽ ബുധൻ അനുകൂല ഭാവാധിപൻ അല്ലെങ്കിൽ ഈ കല്ല് ധരിക്കാൻ പാടില്ല . ധരിച്ചാൽ വിപരീതഫലങ്ങളാകും ഉണ്ടാവുക. എടവം, മിഥുനം, കന്നി, തുലാം, മകരം എന്നീ ലഗ്നങ്ങളിലും രാശികളിലും ജനിച്ചവർക്ക് ഈ കല്ല് വളരെ ഗുണം ചെയ്യും.ശുക്രന്റെ രത്നമായ വജ്രം/വെള്ള സിർക്കോൺ/വെള്ള പുഷ്യരാഗം, ശനിയുടെ രത്നമായ ഇന്ദ്രനീലം എന്നിവ മരതകത്തിന്റെ കൂടെ ധരിക്കാവുതാണ്. മരതകത്തിന്റെ ലോഹം സ്വർണവും വെള്ളിയും ആണ്. ആദ്യമായി ധരിക്കുമ്പോൾ ബുധനാഴ്ച രാവിലെ ധരിക്കുന്നതാണ് ഉത്തമം.


മരതകം പൊതുവേ വില കൂടിയ രത്നമാണ്. അത് വാങ്ങി ധരിക്കാൻ കഴിയാത്തവർക്ക് അക്വാമറൈൻ, ജേഡ് , പെരിഡോട്ട് ,സിട്രിൻ ക്വാർട്ട്സ് തുടങ്ങിയ ഉപരത്നങ്ങൾധരിക്കാം. പല ഉപരത്നങ്ങളും പ്രധാന രത്നങ്ങളെപോലെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാൻ ശ്രദ്ധിക്കുക.
പ്രത്യേകതരം വില കുറഞ്ഞ പച്ചക്കല്ലുകൾ മരതകം എന്ന പേരിൽ വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട് . ഉപരത്നമായ പച്ച ഒണിക്സ്, സിട്രിൻ ക്വാർട്ട്സ് തുടങ്ങിയ രത്നങ്ങളും ചിലവ്യാപാരികൾ . മരതകം എന്ന പേരിൽ വിൽക്കുന്നുണ്ട്. അതിനാൽ വളരെ വിശ്വസനീയമായ സ്ഥലങ്ങളിൽ അഥവാ സ്ഥാപനങ്ങളിൽ നിന്നു മാത്രം രത്നം/കല്ല് വാങ്ങുക. രത്നത്തിന് നിർദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോ എന്നും ഉറപ്പുവരുത്തണം. കൂടാതെ ഗവ.സർട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്നം തന്നെ ധരിക്കാൻ ശ്രദ്ധിക്കണം. വ്യാജ രത്നം ധരിച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മാത്രമല്ല വിപരീത ഫലങ്ങൾ ഉണ്ടാകുകയും ചെയ്യും.