Home വിനോദം പത്ത് വര്‍ഷം പിന്നിട്ട് മറിമായം: ഒപ്പം സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും, സന്തോഷം പങ്കുവെച്ച് സ്‌നേഹ ശ്രീകുമാര്‍

പത്ത് വര്‍ഷം പിന്നിട്ട് മറിമായം: ഒപ്പം സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും, സന്തോഷം പങ്കുവെച്ച് സ്‌നേഹ ശ്രീകുമാര്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജനപ്രിയ ടെലിവിഷന്‍ പരിപാടിയാണ് മറിമായം. മലയാള ഹാസ്യ പരിപാടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തിന്റെ നിറവിലാണിപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ഈ പരിപാടി. പത്താം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് മറിമായത്തിന് അവാര്‍ഡ് ലഭിക്കുന്നത് എന്നതും പ്രത്യേകതയാണ്.

ഈ അവസരത്തില്‍ മറിമായത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് നടി സ്‌നേഹ ശ്രീകുമാര്‍. മറിമായത്തില്‍ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സ്‌നേഹ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പേരിലറിയപ്പെടുക എന്ന ഭാഗ്യം തനിക്ക് ലഭിച്ചുവെന്നാണ് സ്‌നേഹ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്.

സ്‌നേഹ കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

”ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക, അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക, ആ പരിപാടി പത്താംവര്‍ഷത്തിലേക്കു വിജയകരമായി മുന്നോട്ടുപോകുക’ ഇതൊക്കെയാണ് മറിമായം എനിക്കു തന്ന ഭാഗ്യം. ഇതാദ്യമായല്ല മറിമായത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവാര്‍ഡിന്റെ മധുരവും കൂടുന്നു. മണ്ഡോദരിയായി നിങ്ങളുടെ മുന്നിലേക്കെത്തിച്ച മഴവില്‍ മനോരമയോടും ഉണ്ണിസാറിനോടും ഒരുപാട് നന്ദി. മറിമായം കുടുംബത്തിലെ അംഗമായതില്‍ എന്നും അഭിമാനം. ഇത്രയും വര്‍ഷങ്ങള്‍ എല്ലാവരും തന്ന പ്രോത്സാഹനം ഇനിയും മാറിമായത്തിന്റെ കൂടെ ഉണ്ടാവുമല്ലോ. കൂടെ നിന്ന എല്ലാവര്‍ക്കും സ്‌നേഹം.”