Home ആരോഗ്യം ഈത്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാം

ഈത്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാം

ധാരാളം അയണ്‍ അടങ്ങിയിട്ടുള്ള ഈത്തപ്പഴം കഴിക്കാനും ഏറെ രുചികരമാണ്. ഇത് ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഈത്തപ്പഴത്തിലെ കാല്‍സ്യവും മിനറല്‍സും എല്ലിനേയും പല്ലിനേയും ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മാത്രമല്ല ഇത് വിളര്‍ച്ച തടയുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്.

പഴങ്ങളില്‍ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താല്‍ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്. ഈത്തപ്പഴത്തില്‍ ധാരാളം നാരുകള്‍ക്ക് പുറമേ ബി വിറ്റമിനുകളായ റൈബോഫ്‌ലേവിനും നിയാസിനും തയാമിനും പിന്നെ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്.

നാരുകള്‍ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം അകറ്റാന്‍ ഉത്തമമാണ്. ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്തുവച്ചു കഴിച്ചാല്‍ ഗുണം ഇരട്ടിക്കും. ഈന്തപ്പഴത്തില്‍ ധാരാളം അയണ്‍ ഉള്ളതുകൊണ്ടുതന്നെ വിളര്‍ച്ച ഉണ്ടാകുന്നവര്‍ക്ക് ഉത്തമമാണ്.

പരമ്പരാഗതമായി പുരുഷന്മാരിലെ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സ്‌പേം മോട്ടിലിറ്റി കൂടാനും ഈത്തപ്പഴം ഉപയോഗിക്കുന്നത് പതിവാണ്. ഈത്തപ്പഴത്തിലെ ഫ്‌ലവനോയിഡ് (flavonoids) ആണ് ഇതിനു കാരണം എന്ന് 2006 ല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നുണ്ട്.

ഈത്തപ്പഴത്തിലെ നാരുകളും മിനറല്‍സും ആന്റി ഓക്‌സിഡന്റും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ചില പഠനങ്ങളില്‍ കരളിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈന്തപ്പഴം. ആരോഗ്യകരമായ ദഹനത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഈന്തപ്പഴം. ഇത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.