Home അറിവ് തൊഴിലില്ലായാമ വേതനം ഒക്ടോബര്‍ ആറ് മുതല്‍ ലഭിക്കും: അപേക്ഷിക്കേണ്ടതിങ്ങനെ

തൊഴിലില്ലായാമ വേതനം ഒക്ടോബര്‍ ആറ് മുതല്‍ ലഭിക്കും: അപേക്ഷിക്കേണ്ടതിങ്ങനെ

ലോക്ക്ഡൗണ്‍ സമയത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ ആറു മുതല്‍ തൊഴിലില്ലായ്മ വേതനം ലഭ്യമാക്കും. തൊഴില്‍ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

90 ദിവസത്തെ ശമ്പളം കണക്കാക്കി അതിന്റെ പകുതിയാവും തൊഴിലാളികള്‍ക്ക് നല്‍കുക. ഇസ്‌ഐ വെബ്‌സൈറ്റായ WWW.esic.nIc.In ല്‍ നിന്ന് അപേക്ഷ ഫോം ലഭിക്കും. അപേക്ഷഫോമിന്റെ പൂരിപ്പിച്ച പകര്‍പ്പില്‍ 20 രൂപയുടെ നോണ്‍ ജുഡീഷ്യല്‍ സ്റ്റാംപ് ഒട്ടിച്ച്, നോട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ ആധാര്‍, ബാങ്ക് പാസ്ബുക്ക് പകര്‍പ്പുകളും സഹിതം ഇസ്‌ഐ ബ്രാഞ്ച് ഓഫീസില്‍ നല്‍കണം.