Home വിദ്യഭ്യാസം പിഎസ്‌സി പ്രാഥമിക പരീക്ഷ ഫെബ്രുവരി 20 മുതല്‍; 10 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

പിഎസ്‌സി പ്രാഥമിക പരീക്ഷ ഫെബ്രുവരി 20 മുതല്‍; 10 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

സ്എസ്എല്‍സി തലത്തിലുള്ള പിഎസ്‌സിയുടെ പ്രാഥമിക പരീക്ഷ നാല് ഘട്ടമായി നടത്താന്‍ തീരുമാനം. ഫെബ്രുവരി 20, 25, മാര്‍ച്ച് ആറ്, 13 തീയതികളിലായി പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ മൂന്ന് ഘട്ടങ്ങളില്‍ അഞ്ച് ലക്ഷം വീതം അപേക്ഷകര്‍ പരീക്ഷയെഴുതും. അവസാന ഘട്ടത്തില്‍ മൂന്ന് ലക്ഷം പേര്‍ക്കായിരിക്കും പരീക്ഷ.

പത്താം ക്ലാസ് വരെ യോഗ്യതയുള്ള 192 തസ്തികകള്‍ക്ക് അപേക്ഷിച്ച 18 ലക്ഷം പേര്‍ക്കാണ് പ്രാഥമിക പരീക്ഷ നടത്തുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ ഓരോ തസ്തികയ്ക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യ പരീക്ഷയെഴുതണം. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും മുഖ്യപരീക്ഷ.

ഫെബ്രുവരി 10 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തു തുടങ്ങാം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം. പരീക്ഷാ തീയതി, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിശദാംശങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍.