Home വാണിജ്യം നേട്ടം കൊയ്ത് ഫോണ്‍ പേ; ഗൂഗിള്‍ പേയ്ക്ക് തിരിച്ചടി

നേട്ടം കൊയ്ത് ഫോണ്‍ പേ; ഗൂഗിള്‍ പേയ്ക്ക് തിരിച്ചടി

യുപിഐ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പണമിടപാട് മേഖലയില്‍ നേട്ടമുണ്ടാക്കി ഫോണ്‍പേ. ഗൂഗിളിന്റെ മേധാവിത്വം തുടര്‍ച്ചയായി തകര്‍ത്താണ് ഫോണ്‍ പേ ആദിപത്യം ഉറപ്പിക്കുന്നത്. മൂന്നാം മാസവും നടത്തിയ കണക്കെടുപ്പിലാണ് ഫേണ്‍പേയുടെ ഈ കുതിച്ചുകയറ്റം. ഡിസംബര്‍ മാസത്തെ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയിലാണ് ഈ വിവരം.

ഇത് കൂടാതെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗൂഗിള്‍ പേയേക്കാള്‍ ഫോണ്‍പെയ്ക്ക് മികച്ച ലീഡും ഉണ്ട്. വാട്ട്സ്ആപ്പ് പേയ്മെന്റ് വന്നെങ്കിലും ഫോണ്‍പെയ്ക്ക് കുറച്ച് കാലത്തേക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് വിലയിരുത്തല്‍.

വാള്‍മാര്‍ട്ടിനും ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോം ഉണ്ട്, ഡിസംബര്‍ മാസത്തില്‍ ഫോണ്‍പേ 902.3 ദശലക്ഷം ഇടപാടുകള്‍ പ്രോസസ്സ് ചെയ്തു, ഇത് ഏകദേശം 182,126.88 കോടി രൂപയുടേതാണ്. ഫോണ്‍പെയുടെ വിപണി വിഹിതം 40.4 ശതമാനവും ഗൂഗിള്‍ പേയുടേത് 38.2 ശതമാനവുമാണ്. മൊത്തം 176,199.33 കോടി രൂപയുടെ 854.49 ദശലക്ഷം ഇടപാടുകളാണ് ഗൂഗിള്‍ പേ നടത്തിയത്.

ഫോണ്‍പേയും ഗൂഗിള്‍ പേ കോമ്പിനേഷനും യുപിഐ ആപ്ലിക്കേഷന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തി. ഇരുവര്‍ക്കും കൂടി ഏകദേശം 75 ശതമാനത്തിലധികം വിപണി വിഹിതമുണ്ടായി. പേടിഎം പേയ്മെന്റ് ബാങ്ക് ആപ്പ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 261.09 ദശലക്ഷം ഇടപാടുകളിലൂടെ 31,299.78 കോടി രൂപയായിരുന്നു ഇവര്‍ നടത്തിയത്.