Home ആരോഗ്യം കോവിഡ് കാലത്ത് കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍; ന്യൂട്രീഷനിസ്റ്റ് പറയുന്നത് അറിയാം

കോവിഡ് കാലത്ത് കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍; ന്യൂട്രീഷനിസ്റ്റ് പറയുന്നത് അറിയാം

കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് രോഗപ്രതിരോധ ശേഷി ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന്റെ ആദ്യ പടി ശരിയായ ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കുക എന്നതാണ്. ഈ കാലത്ത് പിന്തുടരേണ്ട കോവിഡ് ഡയറ്റിനെ കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ഡോക്ടര്‍ നമാമി അഗര്‍വാള്‍ പറയുന്നത് എന്താണെന്ന് നോക്കാം.

വൈറ്റമിന്‍ എ, ഡി, ഇ, കെ എന്നിവ കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാണ്. ഒലിവ് ഓയില്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയില്‍ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. നല്ല കൊഴുപ്പുകള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഓരോ ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂവും വെളുത്തുള്ളിയും കഴിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് വെളുത്തുള്ളി നല്ലതാണ്. ഇതില്‍ വിറ്റാമിനുകള്‍, ഫോളേറ്റ്, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാല്‍ ഇതൊരു ഇമ്മ്യൂണിറ്റി ബൂസ്റ്ററായി പ്രവര്‍ത്തിക്കുന്നു.

വൈറ്റമിന്‍ സി അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡോക്ടര്‍ പറയുന്നു. ഓറഞ്ചിനേക്കാള്‍ വൈറ്റമിന്‍ സമ്പുഷ്ടമായ ഉറവിടമാണ് കിവി. പ്രതിദിനം രണ്ട് കിവികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കിവിയില്‍ ഡയറ്ററി ഫൈബറും വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ സി പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു, കൂടാതെ ഫൈബര്‍ നല്ല ദഹനത്തെ നിയന്ത്രിക്കുന്നു. ഇതില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ വീക്കം തടയാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.