Home ആരോഗ്യം മഞ്ഞുകാലമായില്ലേ, ആഹാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം

മഞ്ഞുകാലമായില്ലേ, ആഹാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്താം

രോ കാലാവസ്ഥയ്ക്കും ( Climate Change ) അനുസരിച്ച്, നമ്മുടെ ഡയറ്റിലും ( Diet Tips ) കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. സീസണലായി ലഭിക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, മത്സ്യം എന്നിങ്ങനെ നാം കഴിക്കാനായി തെരഞ്ഞെടുക്കുന്ന വിഭവങ്ങള്‍ക്കെല്ലാം കാലാവസ്ഥയുമായി കാര്യമായ ബന്ധമുണ്ട്.

അത്തരത്തില്‍ മഞ്ഞുകാലത്ത് കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം. ആയുര്‍വേദ വിധിപ്രകാരമാണ് ഈ വിഭവങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

നല്ലയിനം കൊഴുപ്പും പ്രകൃതിദത്തമായ ഓയിലുകളുമാണ് ഇതില്‍ ഒന്നാമതായി വരുന്നത്. ദഹനപ്രക്രിയയകള്‍ നല്ല രീതിയില്‍ നടന്നില്ലെങ്കില്‍ അത് നമ്മുടെ പ്രതിരോധവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാം.

മഞ്ഞുകാലത്ത് ഇത്തരം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. പ്രകൃതിദത്തമായ പാലുല്‍പന്നങ്ങള്‍, നല്ല കൊഴുപ്പ്, ഓയിലുകള്‍ ( നെയ് മികച്ച ഉദാഹരണമാണ്) എന്നിവയെല്ലാം ഉള്ളിലേക്ക് ചൂട് പകരുകയും ദഹനത്തെ സുഗമമാക്കുകയും ചെയ്യുന്നു.

മഞ്ഞുകാലത്ത് ലഭിക്കുന്ന സീസണല്‍ പച്ചക്കറികള്‍ ധാരാളമായി ഡയറ്റിലുള്‍പ്പെടുത്താം. ഇവ കൊണ്ട് ബ്രോത്ത്, സൂപ്പ്, സ്റ്റ്യൂ എല്ലാം തയ്യാറാക്കി കഴിക്കാം. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ളവര്‍ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്ന പച്ചക്കറികളാണ്.

പണ്ടുകാലങ്ങളില്‍ പഴങ്ങളുടെ സമയമാകുമ്പോള്‍ അവ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി വരുന്നത് വൃത്തിയായി ഉണക്കി മഞ്ഞുകാലത്തേക്ക് വേണ്ടി മാറ്റിവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഡ്രൈ ഫ്രൂട്ട്സ് മഞ്ഞുകാലത്തിന് അനുയോജ്യമായ ഭക്ഷണമാണ്.

ശരീരത്തിന് ചൂട് പകരാനും, ശരീരവും മനസും ഒരുപോലെ ഉന്മേഷഭരിതമാക്കാനുമെല്ലാം ഇവ സഹായിക്കുന്നു. നട്ട്സും ഇതോടൊപ്പം കഴിക്കാവുന്നവയാണ്. അണ്ടിപ്പരിപ്പ്, പിസ്ത, ബദാം, വാള്‍നട്ടസ് എന്നിവയെല്ലാം കഴിക്കാം.