Home വിദ്യഭ്യാസം കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണോ നിങ്ങള്‍, എങ്കിലിതാ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പ്ലാറ്റ്...

കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണോ നിങ്ങള്‍, എങ്കിലിതാ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പ്ലാറ്റ് ഫോമിനെക്കുറിച്ചറിയൂ…

കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പോലും സാമ്പത്തിക ഭദ്രതയില്ലാത്ത ഒട്ടനേകം കുടുംബങ്ങള്‍ നമ്മള്‍ക്ക് ചുറ്റുമുണ്ട്. പതിനാല് വയസ്സു വരെ സൗജന്യ വിദ്യാഭ്യാസം കേരള സര്‍ക്കാന്‍ നടപ്പിലാക്കുണ്ടെങ്കിലും തുടര്‍ പഠനത്തിനായി പണമില്ലാതെ പഠനം അവസാനിപ്പിക്കുന്ന ഒരുപാട് വിദ്യാര്‍ത്ഥികളുണ്ട്. പഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പ് പ്ലാറ്റ് ഫോമുകളെക്കുറിച്ച് വേണ്ടത്ര അറിവ് രക്ഷിതാകള്‍ക്ക് ഇല്ലാത്തതും ഇവര്‍ക്ക് മികച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധ്യാപകര്‍ക്ക് പോലും കഴിയുന്നില്ല എന്നതാണ് സത്യാവസ്ഥ.

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പ്ലാറ്റ് ഫോം ആയ https://www.buddy4study.com/ എന്ന പ്ലാറ്റ് ഫോമാണ് ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ പ്ലാറ്റ് ഫോം വഴി സാമ്പത്തിക സഹായം എത്തുന്നുണ്ട്. ഇതില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അടുത്ത വര്‍ഷങ്ങളില്‍ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഏറ്റവും കൂടുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളത്.

ഉന്നത വിദ്യാഭ്യാസത്തിന് മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസം മുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സ് അതിന് വേണ്ടി വരുന്ന ചിലവ് എന്നിവ കണ്ണക്കാക്കിയായിരിക്കും സാമ്പത്തിക സഹായം ലഭിക്കുന്നത്. മാസത്തില്‍ 10,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് ഇതിലൂടെ ലഭിക്കുന്നത്.

സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ട വെബ് സൈറ്റ് ചേര്‍ക്കുന്നു. https://www.buddy4study.com/ സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഇതില്‍ നിന്നും ലഭിക്കുന്നതാണ്. വിദ്യാഭ്യാസം എല്ലാ കുട്ടികളിലേക്കും എത്തട്ടെ, സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടാതെ തന്നെ.