Home ആരോഗ്യം വര്‍ക്ക് ഫ്രം ഹോം ആയാണോ നിങ്ങളിപ്പോള്‍ ജോലി ചെയ്യുന്നത്, എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ…

വര്‍ക്ക് ഫ്രം ഹോം ആയാണോ നിങ്ങളിപ്പോള്‍ ജോലി ചെയ്യുന്നത്, എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ…

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 80% ആളുകളും വീട്ടില്‍ ഇരുന്നാണ് ജോലികള്‍ ചെയ്യുന്നത്. സാങ്കേതികവിദ്യയില്‍ നിയന്ത്രിതമായിട്ടുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് വ്യായാമം കുറവായിരിക്കും. ഇതിനാല്‍ പുറം വേദന, കഴുത്ത് വേദന, കാല്‍ വേദന എന്നിങ്ങനെയും വയറ് ചാടുന്ന പ്രശ്‌നങ്ങളും ഉണ്ടാകാം. വീട്ടില്‍ തന്നെ ഇരുന്ന ജോലി ചെയ്യുന്നത് കൊണ്ട് കൂടുതല്‍ അലസരാകുകയും അമിതമായി ജോലിക്കിടയില്‍ ഭക്ഷണം കഴിക്കുന്ന ശീലവും ഒട്ടുമിക്കവര്‍ക്കുമുണ്ട്. മാത്രമല്ല ജോലി സമയം കൃത്യമല്ലാത്തത് കാരണം കൂടുതല്‍ സമയം ചിലവഴിക്കുന്നുമുണ്ട്.

കൊവിഡ് പ്രതിസന്ധി മാറുന്നത് വരെയും ഇത്തരം ജോലി ക്രമങ്ങളില്‍ നിന്നും നമ്മള്‍ക്ക് മാറി നില്‍ക്കാന്‍ സാധിക്കില്ല. അതിനാല്‍ കൂടുതല്‍ ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ കുറച്ച് വ്യായാമങ്ങള്‍ പരിശീലിക്കാം.

മണിക്കൂറുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ ഇരിയ്ക്കുന്നത് കണ്ണിന്റ ആരോഗ്യത്തെയും ബാധിക്കുന്നു. കണ്ണുകള്‍ ഇമ വെട്ടുന്നതും ഇടയ്ക്ക് മുഖം കഴുക്കുന്നതും നല്ലതാണ്.

വ്യായാമത്തിനോടൊപ്പം അനാവശ്യമായ ആഹാരശീലങ്ങള്‍ ഒഴിവാക്കാം, മാത്രമല്ല ഭക്ഷണം കഴിയ്ക്കാന്‍ ഏറെ ഇഷ്ട്‌പ്പെടുന്നവര്‍ സലാഡുകള്‍, നട്ട്‌സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുക.

വെള്ളത്തിന്റെ ഉപയോഗത്തില്‍ ഒരിക്കലും കുറവ് വരുത്തരുത്, രണ്ടര ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിക്കുകയും മൂത്ര വിസര്‍ജനം ചെയ്യുകയും വേണം.