Home ആരോഗ്യം സ്ത്രീകളിലെ തൈറോയ്ഡ്; ചികത്സിച്ചില്ലെങ്കില്‍ വലിയ വിപത്ത്

സ്ത്രീകളിലെ തൈറോയ്ഡ്; ചികത്സിച്ചില്ലെങ്കില്‍ വലിയ വിപത്ത്

ന്ന് മിക്ക പുരുഷന്മാരെയും സ്ത്രീകളെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് തൈറോയ്ഡ്. ഇന്ത്യയില്‍ തൈറോയ്ഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തൈറോയ്ഡ് പ്രശ്നങ്ങള്‍ സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ഭാരംകൂടുക, ചര്‍മ്മപ്രശ്‌നങ്ങള്‍, വന്ധ്യത, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി കണ്ട് വരുന്ന ഒന്നാണ് ഹൈപ്പോതൈറോയിഡിസം. ഹൈപ്പോതൈറോയിഡിസം ക്രമരഹിതമായ ആര്‍ത്തവചക്രം, അണ്ഡോത്പാദനം, ഗര്‍ഭം അലസല്‍, മാസം തികയാതെയുള്ള ജനനം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. 10 സ്ത്രീകളില്‍ ഒരാള്‍ക്ക് ഹൈപ്പോതൈറോയിഡ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തൈറോയിഡിന്റെ അളവ് കൂടുന്നത് അബോര്‍ഷനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

തൈറോയ്ഡ് പ്രശ്‌നം നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവ ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്ന് ഖാര്‍ഘറിലെ മദര്‍ഹുഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍ & ഗൈനക്കോളജിസ്റ്റമായ ഡോ. സുരഭി സിദ്ധാര്‍ത്ഥ ഇന്ത്യ.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തൈറോയ്ഡ് ഗ്രന്ഥി ആര്‍ത്തവ ചക്രത്തെ നിയന്ത്രിക്കുന്നുവെന്ന് ഡോ. സുരഭി കൂട്ടിച്ചേര്‍ത്തു. തൈറോയ്ഡ് ഹോര്‍മോണിന്റെ അധികമോ കുറവോ ആര്‍ത്തവത്തെ വളരെ നേരിയതോ ക്രമരഹിതമോ ആക്കും. ഈ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് നേരത്തെയുള്ള ആര്‍ത്തവവിരാമത്തിനും സങ്കീര്‍ണതകള്‍ക്കും കാരണമാകും. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വേഗത്തിലുള്ളതും ക്രമരഹിതവുമായ ഹൃദയമിടിപ്പ്, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകും.

തൈറോയ്ഡ് തകരാറുകള്‍ വിഷാദ രോഗ സാധ്യത വര്‍ദ്ധിപ്പിക്കാം. വരണ്ടതും വിളറിയതുമായ ചര്‍മ്മം, ചൊറിച്ചില്‍, മുടികൊഴിച്ചില്‍, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങള്‍ എന്നിവയ്ക്കും തൈറോയ്ഡ് കാരണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. സുരഭി പറഞ്ഞു.

ശരീരത്തിലെ ഉപാപചയം, ശരീരഭാരം, ആര്‍ത്തവചക്രം, ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും മറ്റ് സുപ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ തൈറോയ്ഡ് തകരാറുകള്‍ സാധാരണമാണ്. ഹൈപ്പോതൈറോയിഡിസം, പ്രത്യേകിച്ച്, കൂടുതല്‍ സാധാരണമാണ്. ഇത് പുരുഷന്മാരേക്കാള്‍ സാധാരണയായി സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്.

ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, പലപ്പോഴും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ചികിത്സിച്ചില്ലെങ്കില്‍, ഹൈപ്പോതൈറോയിഡിസം ശരീരഭാരം വര്‍ദ്ധിപ്പിക്കല്‍, ആര്‍ത്തവ ക്രമക്കേടുകള്‍, വന്ധ്യത, വിഷാദം, വൃക്കരോഗം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

സ്ത്രീകളില്‍, ഹൈപ്പര്‍തൈറോയിഡിസം ആര്‍ത്തവ ക്രമക്കേടുകള്‍ക്കും പ്രത്യുല്‍പാദനശേഷി കുറയുന്നതിനും ഇടയാക്കും. പുരുഷന്മാരില്‍ ഹൈപ്പര്‍തൈറോയിഡിസം ബീജസംഖ്യയില്‍ ഗണ്യമായ കുറവുണ്ടാക്കാമെന്നും നോവ ഐവിഎഫ് ഫെര്‍ട്ടിലിറ്റി മുംബൈയിലെ ഫെര്‍ട്ടിലിറ്റി കണ്‍സള്‍ട്ടന്റ് ഡോ. സ്‌നേഹ സാഥെ പറഞ്ഞു.

അധികമോ പ്രവര്‍ത്തനരഹിതമോ ആയ തൈറോയ്ഡ് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും അങ്ങനെ ഗര്‍ഭധാരണത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. ഗര്‍ഭാവസ്ഥയില്‍ തന്നെ ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കും. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും തൈറോയ്ഡിനെ പരി?ഹരിക്കാനാകുമെന്നും ഡോ. സ്‌നേഹ പറഞ്ഞു.