അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ മേയ് 17ന് പുനരാരംഭിക്കുമെന്ന് സൗദി അറിയിച്ചു. 17ന് പുലര്‍ച്ചെ ഒരു മണിയോടെ യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുമെന്ന് സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.
സൗദി പൗരന്മാരെ രാജ്യത്തു നിന്ന് പുറത്തേക്ക് പോകാനും തിരികെ രാജ്യത്തേക്ക് മടങ്ങി വരാനും അനുവദിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചുതുടങ്ങും. എല്ലാ അന്താരാഷ്‍ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കും. എന്നാല്‍ കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി ബന്ധപ്പെട്ട കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവില്ലെന്നും സൗദി എയര്‍ലൈന്‍സ് വ്യാഴാഴ്‍ച പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.