Home അറിവ് ആധുനിക വൈദ്യശാത്രത്തെ മാത്രം ആശ്രയിക്കേണ്ട സമയമാണിത്; ഹോമിയോ ചേരുവകള്‍ മിഥ്യാ സുരക്ഷാബോധം ഉണ്ടാക്കുന്നു

ആധുനിക വൈദ്യശാത്രത്തെ മാത്രം ആശ്രയിക്കേണ്ട സമയമാണിത്; ഹോമിയോ ചേരുവകള്‍ മിഥ്യാ സുരക്ഷാബോധം ഉണ്ടാക്കുന്നു

കൊവിഡ് വൈറസ് സമ്പര്‍ത്തിലൂടെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഹോമിയോപതി മരുന്നുകളുടെ ഉപയോഗം പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതായും ഇത് ആളുകളില്‍ മിഥ്യാ സുരക്ഷാബോധം വളര്‍ത്തുന്നതായും ഐഎംഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആധുനിക വൈദ്യശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കേണ്ട സമയമാണിതെന്നും അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ആയുഷ് വകുപ്പിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ആരോഗ്യ വകുപ്പിന്റെ നിലപാടുകള്‍ സമൂഹ വ്യാപനത്തിന് ആക്കം കൂട്ടി എന്നാണ് ഐഎംഎ പറയുന്നത്.

ഇത്തരത്തിലുള്ള മിഥ്യാ സുരക്ഷിതബോധത്തിലൂടെ ജനങ്ങള്‍ മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും പെരുമാറുകയും രോഗവ്യാപനം കൂടുന്നു എന്നും മനസ്സിലാക്കണം. ഈ ഘട്ടത്തില്‍ ഹോമിയോ പ്രവര്‍ത്തനങ്ങള്‍ രോഗപ്രതിരോധത്തിനായി ഒരു ഗുണവും ചെയ്യില്ലെന്നും ഐഎംഎ റിപ്പോര്‍ട്ടില്‍ പറയുന്നു.