തൃശൂര്‍: ജില്ലയില്‍ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളാണ് ഇപ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിലവില്‍ അലര്‍ട്ടുള്ള എല്ലാ ജില്ലകളും കനത്ത ജാഗ്രത ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. തീരദേശത്ത് താമസിക്കുന്നവരെയും മണ്ണിടിച്ചില്‍ സാധ്യത പ്രദേശത്ത് താമസിക്കുന്നവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വീടുകള്‍ തകര്‍ന്ന് നാശനഷ്ടമുണ്ടായിട്ടുണ്ട്.