Home അറിവ് ഓണക്കിറ്റ് വിതരണ തിയതികളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു

ഓണക്കിറ്റ് വിതരണ തിയതികളില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു

ഓണക്കിറ്റ് വിതരണം ചെയ്യുന്ന തിയതികളില്‍ മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ തിയതി അനുസരിച്ച് ആഗസ്റ്റ് 19 ന് തിയതി ലഭിച്ചവര്‍ ആഗസ്റ്റ് 20 ന് ആയിരിക്കും വിതരണം നടക്കുന്നത്. ബിപിഎല്‍ കുടുംബങ്ങളാണ് ഇക്കൂട്ടത്തില്‍ വരുന്നത്.

അതിനാൽ ഓഗസ്റ്റ് 20ന് 0 അക്കത്തിൽ അവസാനിക്കുന്ന ബി.പി.എൽ റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് വാങ്ങാം. പിന്നെ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 21-നും, 3, 4, 5 എന്നീ അക്കങ്ങളിൽ റേഷൻ കാർഡ് നമ്പർ അവസാനിക്കുന്നവർക്ക് 22നും, പിന്നെ 6, 7, 8, 9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്ക് 24നുമാണ് കിറ്റ് വിതരണം ഇപ്പൊൾ നിശ്ചയിച്ചിരിക്കുന്നത്.

നിങ്ങളുടെ റേഷൻകാർഡിലെ അവസാന അക്കം നോക്കി നിങ്ങൾക്ക് പറഞ്ഞിരിക്കുന്ന തീയതിക്ക് തന്നെ വാങ്ങാൻ ശ്രമിക്കുക, അല്ലാത്തപക്ഷം ഒരേ ദിവസം നിരവധി ആളുകള്‍ റേഷന്‍ വാങ്ങാന്‍ ഒരേ സമയത്ത് എത്തുന്നത് ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും.