Home അറിവ് മഴക്കാലമല്ലേ.. ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇതാ ചില എളുപ്പവഴികള്‍

മഴക്കാലമല്ലേ.. ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇതാ ചില എളുപ്പവഴികള്‍


പ്രളയ സാധ്യത കണക്കിലെടുത്ത് മഴക്കാലമായാല്‍ വീട്ടിലേക്കുന്ന സാധനങ്ങള്‍ അലപ്ം കൂടുതല്‍ വാങ്ങി സൂക്ഷിക്കുന്നത് പതിവായി. എന്നാല്‍ വേനല്‍കാലത്തെ പോലെ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാന പ്രശ്‌നം. മഴക്കാലത്ത് അടുക്കളയിലെ വസ്തുക്കള്‍ കേടുവരാതിക്കാന്‍ ചെറിയ പെടികൈകളുണ്ട്. അവയൊന്ന് പരീക്ഷിച്ചാല്‍ ഈ പ്രശ്‌നം നിസാരമായി പരിഹരിക്കാം.

  1. ധാന്യങ്ങളില്‍ പ്രാണികള്‍ വരുന്നത് തടയാം
    ധാന്യങ്ങളില്‍ ചെറിയ പ്രാണികള്‍ വരുന്നതാണ് പ്രാധാന പ്രശ്‌നം. ഇവയെ ഒഴിവാക്കാന്‍ വറ്റല്‍ മുളകിന്റെ ഞെട്ടി പൊട്ടിച്ച് ധാന്യങ്ങളില്‍ വെച്ച് മൂടിയാല്‍ ഇത്തരം പ്രാണികളെ ഒഴിവാക്കാന്‍ സാധിക്കും.
  2. ധാന്യത്തില്‍ പൂപ്പല്‍ വരാതിരിക്കാന്‍
    തണ്ണുപ്പ് തട്ടി ധാന്യത്തില്‍ പൂപ്പല്‍ വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി ഫ്രൈപാനില്‍ വെച്ച് ചെറിയ തീയില്‍ ചൂടാക്കിയ ശേഷം എടുത്ത് വെയ്ക്കാം. മാത്രമല്ല വെയിലുള്ള ദിവസങ്ങളില്‍ സൂര്യപ്രകാശം കൊള്ളിച്ച് എടുത്ത് വെയ്ക്കുകയും ചെയ്യാം.
  3. സവാള ചീഞ്ഞ് പോകാതിരിക്കാന്‍
  4. മഴക്കാലത്ത് സവാള വേഗത്തില്‍ ചീഞ്ഞു പോകാറുണ്ട്. ഇത് ഒഴിവാക്കാനായി ഗ്യാസില്‍ പാചകം ചെയ്യുമ്പോള്‍ അതിന് ചുറ്റുമായി വെച്ച് കൊടുത്താല്‍ ചീഞ്ഞ് പോകുന്നത് തടയാന്‍ സാധിക്കും.
  5. വേപ്പില കേടാകാതിരിക്കാന്‍
  6. ഇലയിലെ ഈര്‍പ്പം കളഞ്ഞതിന് ശേഷം ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് കുപ്പിയില്‍ മൂടി വെയ്ക്കാം, ഇത് പോലെ തന്നെയാണ് മല്ലിയിലയും സൂക്ഷിക്കേണ്ടത്.
  7. ഇഞ്ചിയും വെളുത്തുള്ളിയും
  8. ഇഞ്ചിയും വെളുത്തുള്ളിയും കവറിലിട്ട് അതില്‍ കുറച്ച് പേപ്പര്‍ വെച്ചാല്‍ ഈപ്പം പേപ്പര്‍ വലിച്ചെടുക്കും അതിനാല്‍ ഇഞ്ചിയും വെളുത്തുള്ളിയും കേടാകാതെ സൂക്ഷിക്കാം.