Home അന്തർദ്ദേശീയം ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വിഷപ്പാമ്പ്; പരിഭ്രാന്തിയിലായി യാത്രക്കാര്‍

ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വിഷപ്പാമ്പ്; പരിഭ്രാന്തിയിലായി യാത്രക്കാര്‍

ടിക്കൊണ്ടിരിക്കുന്ന കാറിനുളളില്‍ കയറിയ പാമ്പ് പരിഭ്രാന്തി പടര്‍ത്തി. ഡാഷ്ബോര്‍ഡിന്റെ താഴെയുളള ബോക്സില്‍ നിന്നും വിഷമുളള പാമ്പിനെ പിടികൂടിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം.

കാര്‍ ഓടിക്കുന്നതിനിടെ ഡാഷ്ബോര്‍ഡിന്റെ താഴെയുളള ബോക്സില്‍ എന്തോ അനങ്ങുന്നതായി സംശയം തോന്നിയ സ്ത്രീ വാഹനം നിര്‍ത്തി. തുടര്‍ന്ന് പാമ്പ് വിദഗ്ധനെ വിളിക്കുകയായിരുന്നു. മാരക വിഷമുളള റെഡ് ബെല്ലി ബ്ലാക്ക് വിഭാഗത്തില്‍പ്പെട്ട പാമ്പിനെയാണ് പിടികൂടിയത്. ഓസ്ട്രേലിയയില്‍ പതിവായി കാണുന്ന ഒരിനം പാമ്പാണിത്.

കാറില്‍ കുടുങ്ങിയാല്‍ പാമ്പിനെ കണ്ടെത്താന്‍ വിഷമകരമാണ്. കാറില്‍ പാമ്പ് ഉണ്ടെന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഭാഗ്യം കൊണ്ടാണ് കാര്‍ ഓടിച്ചിരുന്ന സ്ത്രീ രക്ഷപ്പെട്ടത്.

Red belly in a glove box outside Lowood chemist today.🐍The lady driving obviously got a hell of a fright as she seen it coming out while driving & pulled in to the chemist.I opened up the glove box and there it was sitting nice and content.Its usually a nightmare to find a snake when its got in to a car but luckily found this guy pretty quickly.Busy day.0411 399 272 have a good night.🐍

Gepostet von Andrew's SNAKE Removal am Montag, 14. September 2020