സംസ്ഥാനത്ത് പതിനെട്ട് വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ആവശ്യമുന്നയിച്ചിരിക്കുന്നത്.
45 വയസിന് മുകളിലുള്ള പരമാവധി പേര്‍ക്ക് ഒരു മാസത്തിനുള്ളില്‍ കൂട്ടവാക്സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ഇന്ന് മുതല്‍ വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. സിഎഫ്എല്‍ടിസികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
ആശുപത്രികളിലെ ചികിത്സാസൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം മെഡിക്കല്‍ കോളേജുകളില്‍ ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും സജ്ജമാക്കും. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരും. വീടുകളില്‍ സൗകര്യമുള്ളവര്‍ക്ക് മാത്രമാകും ഇതിന് അനുമതി നല്‍കുക. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.