Home ആരോഗ്യം രക്തത്തില്‍ യൂറിക് ആസിഡ് കൂടുതലാണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ച് നിയന്ത്രിക്കാം

രക്തത്തില്‍ യൂറിക് ആസിഡ് കൂടുതലാണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ച് നിയന്ത്രിക്കാം

രീരത്തിലെ കോശങ്ങളിലെ ഡിഎന്‍എയുടെ ഒരു പ്രധാനപ്പെട്ട ഘടകമാണ് പ്യൂരിന്‍. കോശങ്ങള്‍ നശിക്കുമ്പോള്‍ അതിലെ പ്യൂരിന്‍ വിഘടിച്ചാണ് ശരീരത്തില്‍ പ്രധാനമായും യൂറിക് ആസിഡ് ഉണ്ടാകുന്നത്.

ഇതു കൂടാതെ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീന്‍ വിഘടിച്ച് പ്യൂരിന്‍ ഉണ്ടാവുകയും അതില്‍ നിന്ന് ധാരാളം യൂറിക് ആസിഡ് ഉണ്ടാവുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

യൂറിക് ആസിഡ് കൂടിയാല്‍ പലവിധ രോഗങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ശരീരത്തില്‍ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളില്‍ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും. നീര്‍ക്കെട്ടും വിരല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലില്‍ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകള്‍ എന്നിവയിലേക്കും വ്യാപിക്കും ഇത്. ഇതാണ് ഗൗട്ട്. യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതുകൊണ്ട് ചില ഭക്ഷണങ്ങള്‍ നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും വേണം. കൊഴുപ്പ്, വിവിധയിനം യീസ്റ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ബ്രഡ്ഡ്, ബിയര്‍, മദ്യം, കേക്ക്, കോള, ടിന്നില്‍ വരുന്ന ജ്യൂസ് എന്നിവ അധികം കഴിക്കാതിരരിക്കാന്‍ ശ്രദ്ധിക്കുക.

യൂറിക് ആസിഡിന്റെ പ്രശ്നങ്ങളുള്ളവര്‍ അത് നിയന്ത്രിക്കാന്‍ മിതമായ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പ്രധാന ഭണമാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ഡയറ്റില്‍ ഉറപ്പായും നേന്ത്രപ്പഴം ഉള്‍പ്പെടുത്തണം. പ്യൂരിന്‍ വളരെ കുറഞ്ഞ പഴം ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ എ, ബി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയ നേന്ത്രപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാണ്. കോഫി കുടിക്കുന്നതും ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണെന്നാണ് ‘ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഓറഞ്ച്, നാരങ്ങ തുടങ്ങിയ ‘സിട്രസ്’ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങളും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കും. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.