Home വാണിജ്യം ഹെയ്റ്റ് കാംപെയിനുകൾക്കിടിയിലും ഫെയ്‌സ്ബുക്കിന്റെ ലാഭത്തിൽ വൻവർധന

ഹെയ്റ്റ് കാംപെയിനുകൾക്കിടിയിലും ഫെയ്‌സ്ബുക്കിന്റെ ലാഭത്തിൽ വൻവർധന

ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യതയെചോദ്യം ചെയ്യുന്ന റിപ്പോർട്ടുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടിയുലും കമ്പനിയുടെ ലാഭത്തിൽ വൻവർധനയുള്ളതായി റിപ്പോർട്ട്. ജൂലൈ- സെപ്റ്റംബർ പാദത്തിൽ ഫെയ്സ്ബുക്കിന്റെ അറ്റാദായത്തിൽ 17 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

919 കോടി ഡോളറാണ് ഇക്കാലയളവിലെ അറ്റാദായം. പരസ്യത്തിലൂടെയാണ് ഈ വരുമാനം ലഭിച്ചത്. മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ 785 കോടി ഡോളറിന്റെ വർധനാണ് ഉണ്ടായത്. വരുമാനത്തിൽ 35 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഓഹരിമൂല്യത്തിൽ 2.5 ശതമാനത്തിന്റെ വർധന ഉണ്ടായതായും കമ്പനി അറിയിച്ചു.

ഓൺലൈൻ വിദ്വേഷം, തീവ്രവാദം എന്നിവയെ പ്രോത്സാഹിപ്പിച്ചു, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു, തുടങ്ങി നിരവധി ആരോപണങ്ങളാണ് ഫെയ്‌സ്ബുക്ക് നേരിടുന്നത്. പകരം സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് കമ്പനി കൂടുതൽ ഊന്നൽ നൽകുന്നതെന്ന് രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.