Home ആരോഗ്യം ചില്ലറക്കാരനല്ല ആര്യവേപ്പ്; ആര്യവേപ്പിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

ചില്ലറക്കാരനല്ല ആര്യവേപ്പ്; ആര്യവേപ്പിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

മ്മുടെ നാട്ടിലെ മിക്ക വീടുകളിലുമുള്ള ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആളുകള്‍ വീടിന്റൈ മുറ്റത്ത്് തന്നെ ഇത് നടാറുണ്ട്. പലര്‍ക്കും ആര്യവേപ്പിന്റെ ഗുണങ്ങള്‍ വേണ്ടത്ര അറിയില്ല. ഇതിന്റെ ഇലകളില്‍ തട്ടിയ കാറ്റ് പോലും നമ്മുടെ ദേഹത്ത് തട്ടുന്നത് നല്ലതാണത്രേ.

ചര്‍മ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തില്‍ ആര്യവേപ്പ് ഏറെ ഗുണകരം ആണ്. ആര്യവേപ്പിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ആര്യവേപ്പിലയും പച്ച മഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില അരച്ച് പുരട്ടുന്നത് നല്ലതാണ്.

പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വേഗത്തിലുണങ്ങും. ശ്വസനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

വെറുംവയറ്റില്‍ ആര്യവേപ്പില ചവച്ചരച്ച് കഴിക്കുന്നത് വയറ്റിലെ വിരകളെ തുരത്താന്‍ സഹായിക്കുന്നു.ഇതിലെ ബയോകെമിക്കല്‍ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്.