Home ആരോഗ്യം ചൈനയിലും വിയറ്റ്‌നാമിലും കാറ്റ് ക്യൂ വൈറസ് പടരുന്നു, ഇന്ത്യയും ഭീഷണിയില്‍: ലക്ഷണങ്ങളറിയാം

ചൈനയിലും വിയറ്റ്‌നാമിലും കാറ്റ് ക്യൂ വൈറസ് പടരുന്നു, ഇന്ത്യയും ഭീഷണിയില്‍: ലക്ഷണങ്ങളറിയാം

ചൈനയിലും വിയറ്റ്‌നാമിലും കാറ്റ് ക്യൂ എന്ന വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ചൈനയില്‍ നിന്ന് ആവിര്‍ഭവിച്ച വൈറസാണ് ക്യാറ്റ് ക്യൂ ( Cat Que Virus – CQV ) . ഇതിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആര്‍ രംഗത്തെത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ചൈനയിലും വിയറ്റ്‌നാമിലും ഈ രോഗം വ്യാപിച്ചതോടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും രോഗം വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നിറിയിപ്പ്.

പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധര്‍ പറയുന്നു. ക്യൂലക്‌സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്.

ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നേരത്തെ 2014 ലും 2017 ലും നടത്തിയ പരിശോധനകളില്‍ രാജ്യത്ത് രണ്ടു പേരില്‍ ഈ വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയിരുന്നു.