Home അന്തർദ്ദേശീയം ഫ്രഞ്ച് ഓപ്പണ്‍ 2022 വനിതാ സിംഗിള്‍സില്‍ ഇഗാ ഷ്വാന്‍ടെക്കിന് കിരീടം.

ഫ്രഞ്ച് ഓപ്പണ്‍ 2022 വനിതാ സിംഗിള്‍സില്‍ ഇഗാ ഷ്വാന്‍ടെക്കിന് കിരീടം.

ഫ്രഞ്ച് ഓപ്പണ്‍ 2022 വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പർ താരം പോളണ്ടിന്‍റെ ഇഗാ ഷ്വാന്‍ടെക്കിന് കിരീടം.

കിരീടപ്പോരില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാന്‍ടെക് കിരീടം നേടിയത്. സ്കോര്‍ 6-1, 6-3.പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. സിംഗിള്‍സില്‍ ഇഗയുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിടനേട്ടവുമാണിത്.

ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്‍റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി.