Home അറിവ് ഇന്ത്യക്കാര്‍ക്ക് ന്യൂ ഇയര്‍ സമ്മാനവുമായി ആമസോൺ പ്രൈം; ക്രിക്കറ്റ് മത്സരങ്ങള്‍ ആമസോണില്‍ കാണാം

ഇന്ത്യക്കാര്‍ക്ക് ന്യൂ ഇയര്‍ സമ്മാനവുമായി ആമസോൺ പ്രൈം; ക്രിക്കറ്റ് മത്സരങ്ങള്‍ ആമസോണില്‍ കാണാം

ന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് ന്യൂ ഇയർ സമ്മാനവുമായി ആമസോൺ പ്രൈം. ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇന്ത്യയിൽ 2022 ജനുവരി ഒന്ന് മുതൽ ആമസോൺ പ്രൈം ആരംഭിക്കും.

ന്യൂസിലാൻഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയാണ് ആദ്യം സംപ്രേഷണം ചെയ്യുക. ഫെബ്രുവരിയിൽ ന്യൂസിലാൻഡ് വനിതകൾക്ക് എതിരായ ഇന്ത്യൻ വനിതകളുടെ പോരും പ്രൈമിൽ കാണാം. 2022 നവംബറിൽ ഇന്ത്യൻ പുരുഷ ടീമും ന്യൂസിലാൻഡ് ടീമും ഏറ്റുമുട്ടുന്നുണ്ട്.

ന്യൂസിലാൻഡിൽ കളിക്കുന്ന രാജ്യാന്തര പുരുഷ, വനിതാ ക്രിക്കറ്റ് മത്സരങ്ങൾ ആമസോൺ ആയിരിക്കും സംപ്രേഷണം ചെയ്യുക. 2020 നവംബറിൽ ഇതിനുള്ള സംപ്രേഷണാവകാശം ആമസോൺ സ്വന്തമാക്കി. ലൈവിന് പുറമേ ഹൈലൈറ്റുകൾ, ആനാലിസിസ് പ്രോഗ്രാമുകൾ എന്നിവയും ആമസോണിൽ കാണാനാവും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള കായിക ഇനം ക്രിക്കറ്റ് ആണ്. 2022ൽ ഞങ്ങളുടെ ക്രിക്കറ്റ് യാത്ര ആരംഭിക്കാനായതിൽ സന്തുഷ്ടരാണ് എന്നും ആമസോൺ ഇന്ത്യ പ്രതികരിച്ചു. ഏകദിന റാങ്കിങ്ങിൽ ഒന്നാമതും ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ് ആമസോൺ. കെയ്ൻ വില്യംസൺ നയിക്കുന്ന ന്യൂസിലാൻഡ് ടീമിന് ഇന്ത്യയിൽ വലിയ ആരാധക പിന്തുണയുണ്ട്.