Home അറിവ് ക്രിസ്മസിന് എല്ലാ കാർഡ് ഉടമകൾക്കും അധിക മണ്ണെണ്ണ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ക്രിസ്മസിന് എല്ലാ കാർഡ് ഉടമകൾക്കും അധിക മണ്ണെണ്ണ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ക്രിസ്മസ് പ്രമാണിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അര ലിറ്റർ മണ്ണെണ്ണ അധികമായി നൽകാൻ നിർദേശം. അധിക മണ്ണെണ്ണ നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശം നൽകി. മണ്ണെണ്ണയുടെ പുതുക്കിയ വില ലിറ്ററിന് 53 രൂപ ആയിരിക്കും.

കേരളത്തിന്റെ അഭ്യർഥന പരി​ഗണിച്ച് കേന്ദ്ര സർക്കാർ 6780 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചതിനെത്തുടർന്നാണ് ഇത്. പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസത്തെ മണ്ണെണ്ണ നൽകിയ ശേഷം ബാക്കി വരുന്നതിൽ നിന്നാണ് റേഷൻ കാർഡ് ഉടമകൾക്ക് അനുവദിക്കുക.