Home അറിവ് ഇനി ബസിൽ മിനിമം നിരക്ക് പത്ത് രൂപ.ഓട്ടോക്ക് മുപ്പതും.

ഇനി ബസിൽ മിനിമം നിരക്ക് പത്ത് രൂപ.ഓട്ടോക്ക് മുപ്പതും.

സംസ്ഥാനത്തെ ബസ് – ഓട്ടോ – ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു.മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തിയത്. മിനിമം ചാര്‍ജിന്റെ ദൂരം കഴിഞ്ഞാല്‍ കിലോമീറ്ററിന് ഒരു രൂപ വീതം വര്‍ധിക്കും.

.അതേസമയം, ഓട്ടോ ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയില്‍ നിന്ന് 15 രൂപയായി നിരക്ക് ഉയര്‍ത്തും.

ടാക്‌സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകള്‍ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളില്‍ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും.

വെയിറ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്‌സി നിരക്ക് ഘടനയില്‍ മാറ്റമില്ല. ഓട്ടോ മിനിമം ചാര്‍ജിന്റെ ദൂരം ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ആക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും