Home അറിവ് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? പിഴ ഒടുക്കേണ്ടി വരും.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലേ? പിഴ ഒടുക്കേണ്ടി വരും.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 31ന് അവസാനിക്കും.ഇതിനകം പാന്‍കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകര്‍ 500 മുതല്‍ 1000 രൂപ വരെ പിഴ നല്‍കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നല്‍കി.

സമയപരിധി കഴിഞ്ഞാല്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതാകാനും സാധ്യതയുണ്ട്.മാര്‍ച്ച്‌ 31ന് ശേഷം 500 രൂപ പിഴ നല്‍കി അടുത്ത മൂന്നു മാസത്തിനകം പാന്‍-ആധാര്‍ ലിങ്കിങ് പൂര്‍ത്തീകരിക്കാം. ശേഷം 1000 രൂപ പിഴ നല്‍കേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് (സി.ബി.ഡി.ടി) അറിയിപ്പില്‍ വ്യക്തമാക്കി. ആദായ നികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ലിങ്കിങ് പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സി.ബി.ഡി.ടി നികുതിദായകരോട് നിര്‍ദേശിച്ചു.