ഓഡിയോ ചാറ്റ് ആപ്പായ ക്ലബ് ഹൗസിന്റെ ആന്‍ഡ്രോയിഡ് ആപ്പിന് ഇന്ത്യയില്‍ തുടക്കം. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ആപ്പ് എത്തുന്നത്. ക്ഷണിക്കുന്നതിന് അനുസരിച്ച് അംഗങ്ങളാക്കുന്ന ഇന്‍വൈറ്റ് ഒണ്‍ലി പ്ലാറ്റ്ഫോമിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
അംഗങ്ങള്‍ അടുത്ത സുഹൃത്തുക്കളെ മാത്രമാണ് കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാക്കുന്നത് എന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ.നിലവില്‍ ആപ്പിള്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ബീറ്റാ മോഡിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലാണ് ഓഡിയോ ചാറ്റ് പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നിരവധി രാജ്യങ്ങളില്‍ ഇത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ തുടക്കത്തില്‍ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പേയ്മെന്റ് സംവിധാനം ഉള്‍പ്പെടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് കൂടുതല്‍ ജനപ്രിയമാക്കാനുള്ള ശ്രമങ്ങള്‍ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഴ്ചയില്‍ ശരാശരി ഒരു കോടി ഉപയോക്താക്കളാണ് പുതുതായി ഇതില്‍ ചേരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.