Home ആരോഗ്യം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്നറിയാം

തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്നറിയാം

Cyclist couple riding bikes in a park

ലച്ചോറാണ് മനുഷ്യശരീരത്തിലെ ഒരുവിധം പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ട് തലച്ചോറിന്റെ ആരോഗ്യതത്തില്‍ നമ്മള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. തലച്ചോറിന്റെ ആരോഗ്യത്തിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നത് കേള്‍ക്കാം.

സിങ്ക്, വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യകരമായതും, പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണെന്ന് ലൂക്ക് പറഞ്ഞു. ഒമേഗ ത്രീ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മത്സ്യം, നട്‌സുകള്‍ എന്നിവയും ധാരാളം കഴിക്കുക.

നന്നായി ഉറങ്ങിയില്ലെങ്കില്‍ ഉന്മേഷമില്ലായ്മ, ക്ഷീണം, ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക, ദേഷ്യം, അമിത വിശപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആഴത്തിലുള്ള ഉറക്കം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്. നല്ല ഉറക്കം മികച്ച മാനസികാരോഗ്യം ഉറപ്പാക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വ്യായാമം ഏറെ അത്യാവശ്യമാണ്. വ്യായാമം ചെയ്യുന്നത് രക്തപ്രവാഹത്തെ ശക്തിപ്പെടുത്തും. നാഡീകോശങ്ങള്‍ക്ക് തകരാറു പറ്റുന്നത് തടയാനും വ്യായാമം സഹായിക്കും.