Home അറിവ് സിവില്‍ സര്‍വീസിന് ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്; വിശദവിവരങ്ങള്‍

സിവില്‍ സര്‍വീസിന് ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് റീ ഇംബേഴ്‌സ്‌മെന്റ്; വിശദവിവരങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്സ് ഫീസും, ഹോസ്റ്റല്‍ ഫീസും ജനസംഖ്യാനുപാതികമായി റീ ഇംബേഴ്സ് ചെയ്യും. പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി 10,000 രൂപയുമാണ് നല്‍കുന്നത്. അപേക്ഷകര്‍ കേരള സിവില്‍ സര്‍വീസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച്-പൊന്നാനി, വിവിധ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സിവില്‍ സര്‍വീസ് പരിശീലനം നടത്തുന്നവരും നോണ്‍ ക്രീമിലിയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം.

വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം. ഫീസ് അടച്ചതിന്റെ അസല്‍ രസീതില്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി ഒപ്പ് രേഖപ്പെടുത്തണം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്.

ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക:് 0471 2300524 എന്ന നമ്പറില്‍ ബന്ധപ്പെടുക.