Home അറിവ് കുട്ടികളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാം; ഗൂഗിള്‍ സെര്‍ച്ചിന്റെ പുതിയ സംവിധാനം

കുട്ടികളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാം; ഗൂഗിള്‍ സെര്‍ച്ചിന്റെ പുതിയ സംവിധാനം

കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി കൂടുതല്‍ സുരക്ഷ ഒരുക്കി ഗൂഗിള്‍. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗൂഗിള്‍ സേര്‍ച്ചില്‍ നിന്ന് തങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനുള്ള അവസരമാണ് ഗൂഗിള്‍ ഒരുക്കുന്നത്. ഇതിനായി പുതിയ സംവിധാനം വരും ദിവസങ്ങളില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കുമേല്‍ കുട്ടികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഇതുവഴി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഫോട്ടോകള്‍ നീക്കം ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വന്നാല്‍ രക്ഷിതാക്കള്‍ക്ക് ഇതിനായി ശ്രമിക്കാമെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഗൂഗിള്‍ സേര്‍ച്ചില്‍ നിന്ന് ചിത്രം നീക്കിയാലും വെബ്ബില്‍ ഇത് തുടരുമെന്ന് കമ്പനി വ്യക്തമാക്കി.

13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഗൂഗിളില്‍ അക്കൗണ്ടെടുക്കാന്‍ അനുവദിക്കില്ലെങ്കിലും പ്രായം കൂട്ടിനല്‍കി ഫേക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നത് കണ്ടെത്താന്‍ കഴിയില്ല. ഇത്തരം പഴുതുകള്‍ മുന്നില്‍കണ്ട് യൂട്യൂബ്, ഗൂഗിള്‍ സേര്‍ച്ച്, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയ ആപ്പുകളില്‍ മാറ്റം വരുത്തുകയാണ് കമ്പനി.