Home ആരോഗ്യം സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്‌സിന്‍ വാങ്ങി സൂക്ഷിക്കരുത്; കേന്ദ്രം

സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്‌സിന്‍ വാങ്ങി സൂക്ഷിക്കരുത്; കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യമാണുള്ളത്. അ്തുകൊണ്ട്, സംസ്ഥാനങ്ങളോട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

അതിനിടെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് വാക്‌സിന്‍ സംഭരിക്കുന്നതിനെക്കുറിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്‌സീന്‍ സംഭരിച്ച് വെക്കരുതെന്നാണ് നിര്‍ദേശിച്ചത്. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്‌സീന്‍ പരമാവധി വാങ്ങാം.

50 ബെഡുള്ള ആശുപത്രികള്‍ 3000 വാക്‌സീന്‍ വരെ നല്‍കാം.50 മുതല്‍ 300 ബെഡുള്ള ആശുപത്രികള്‍ക്ക് 6000 വരെയും, 300 ല്‍ കൂടുതല്‍ ബെഡുള്ള ആശുപത്രികള്‍ക് 10,000 ഡോസ് വാക്‌സീന്‍ വരെയും വാങ്ങാമെന്നും കേന്ദ്രം അറിയിച്ചു. അതേ സമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്നുണ്ടാകും