പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കില്‍ ഈ മാസം 28ന് മുൻപായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതര്‍.ഇതിനായി അക്ഷയയുമായോ ജനസേവനകേന്ദ്രവുമായോ ബന്ധപെട്ട് aims portal വഴി ( www.aims.kerala.gov.in) ലാന്‍ഡ് വെരിഫിക്കേഷന്‍ ചെയ്യണം. പിഎം കിസാന്‍ ലാന്‍ഡ് വെരിഫിക്കേഷന്‍ നടത്താത്തവര്‍ക്ക് തുടര്‍ന്നുള്ള ഗഡുക്കള്‍ കിട്ടില്ല.
കയ്യില്‍ കരുതേണ്ട രേഖകള്‍
ആധാര്‍കാര്‍ഡ്
മൊബൈല്‍ ( otp ലഭിക്കുന്നതിന് )
നികുതി ശീട്ട്
കര്‍ഷകര്‍ എന്താണ് ചെയ്യേണ്ടത് ?
കര്‍ഷകന്‍ ആധാര്‍ നമ്പര്‍ AIMS പോര്‍ട്ടലില്‍ നല്‍കണംതുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോണ്‍ നമ്പര്‍ ശരിയാണെങ്കില്‍, ‘Send OTP’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുകപോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈല്‍ നമ്പര്‍ ശരിയല്ലെങ്കില്‍, പി എം കിസാന്‍/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുക’Captcha’ നല്‍കി ‘Enter’ ക്ലിക്ക് ചെയ്യുകമൊബൈല്‍ നമ്പര്‍ നല്‍കുകപുതിയ പാസ്‌വേഡ് നല്‍കി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുകരജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ‘OTP’ നല്‍കി ‘Submit’ ക്ലിക്ക് ചെയ്യുകAIMS പോര്‍ട്ടലിലെ കര്‍ഷകരുടെ ഡാഷ്‌ബോര്‍ഡില്‍, ‘PMKisan Land Verification’ ബട്ടണില്‍ ക്ലിക്ക് ചെയ്യുകഭൂമിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, ‘Add New Land’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് കാണിക്കുന്ന പേജില്‍ സ്വന്തം ഭൂമിയുടെ വിശദാംശങ്ങള്‍ ചേര്‍ത്ത് ‘PMKisan Land Verification’ ബട്ടണില്‍ ക്ലിക്ക് ചെയ്യുകആധാര്‍ നമ്പർ നല്‍കി ‘Search’ ബട്ടണില്‍ ക്ലിക്കു ചെയ്യുക, തുടര്‍ന്ന് ഗുണഭോക്താവിന്‍റെ PMKISAN ഡാറ്റാബേസില്‍ നല്‍കിയിട്ടുള്ള പേര് കാണാംതുടര്‍ന്ന് ‘Verify in Land Revenue Records’ ബട്ടണില്‍ ക്ലിക്കുചെയ്യുകറവന്യൂ ഡാറ്റാബേസില്‍ നിന്ന് ഭൂമി വിശദാംശങ്ങള്‍ പരിശോധിച്ച് ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുകമൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല