Home അന്തർദ്ദേശീയം ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം നാളെ.

ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം നാളെ.

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ഏപ്രിൽ 30നാണ് ​ഗ്രഹണം ദൃശ്യമാകുക.അന്ന് അമാവാസിയുമാണ്. ഭാ​ഗിക ​ഗ്രഹണമാണ് ഇത്തവണത്തേത്, വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത് കാണുവാനും സാധിക്കുകയുള്ളൂ. അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് – പടിഞ്ഞാറൻ മേഖലകളിലും ​ഗ്രഹണം കാണാൻ കഴിയും. ഇന്ത്യയിൽ നിന്ന് ഈ ​ഗ്രഹണം കാണുവാൻ കഴിയില്ല.

സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരികയും ഇത് ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇത്തരം പ്രതിഭാസങ്ങള്‍ സംഭവിക്കുന്ന സമയത്ത് ചില പ്രദേശങ്ങളില്‍ സൂര്യന്റെ പ്രകാശത്തെ പൂര്‍ണ്ണമായോ ഭാഗികമായോ തടയുകയും ഭൂമിയിലെ ചില പ്രദേശങ്ങളില്‍ സൂര്യന്റെ പ്രകാശം ലഭിക്കാതെ വരുകയും ചെയ്യും.

സൂര്യ ഗ്രഹണം നഗ്‌ന നേത്രങ്ങളാല്‍ നോക്കുന്നത് കണ്ണിനെ ദോഷകരമായി ബാധിക്കും. കാഴ്ച്ച പൂര്‍ണമായും നഷ്ടമാകുന്ന അവസ്ഥ വരെയുണ്ടാകാം. ഗ്രഹണ സമയത്ത് പ്രവഹിക്കുന്ന ശക്തിയേറിയ രശ്മികള്‍ റെറ്റിനയിലെ കോശങ്ങളെ സാരമായി ബാധിക്കും