Home വാണിജ്യം ഇനി എല്ലാ പോസ്റ്റ് ഓഫിസുകളിലും കോര്‍ ബാങ്കിങ്, 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍

ഇനി എല്ലാ പോസ്റ്റ് ഓഫിസുകളിലും കോര്‍ ബാങ്കിങ്, 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫിസുകളെയും കോര്‍ ബാങ്കിങ് സംവിധാനം വഴി ബന്ധിപ്പിക്കും. തെരഞ്ഞെടുത്ത 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകളെയാണ് കോര്‍ ബാങ്കിങ് സംവിധാനം വഴി ബന്ധിപ്പിക്കുക. ഇതോടെ ഉപഭോക്താക്കള്‍ക്ക് നെറ്റ് ബാങ്കിങ് വഴി ഇടപാടുകള്‍ നടത്താനാവും.

പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍നിന്നു ബാങ്കിലേക്കും തിരിച്ചും പണം കൈമാറ്റ്ം ചെയ്യാം. മൊബൈല്‍ ബാങ്കിങ് എടിഎം സൗകര്യങ്ങളും പോസ്റ്റ്ഓഫിസ് അക്കൗണ്ട് ഉടമകള്‍ക്കു ലഭ്യമാവും. കര്‍ഷകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് ഇതിന്റെ ഗുണം കൂടുതല്‍ ലഭിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.

പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഈ വര്‍ഷം 80 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി. രണ്ടു ലക്ഷം അംഗണവാടികള്‍ ശിശു ആരോഗ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ അപ്ഗ്രേഡ് ചെയ്യുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

നഗരാസൂത്രണത്തിനായി ഉന്നതതല സമിതി രൂപീകരിക്കും. ഹബ് ആന്‍ഡ് സ്പോക്ക് മോഡലില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനം ശക്തമാക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ഓരോ ക്ലാസിനും ഓരോ ചാനല്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു.