Home കായികം ചെന്നൈ സൂപ്പര്‍കിംഗ്‌സിലെ അംഗങ്ങള്‍ക്ക് കൊവിഡ്: എല്ലാവരും ക്വാറന്‍റീനില്‍

ചെന്നൈ സൂപ്പര്‍കിംഗ്‌സിലെ അംഗങ്ങള്‍ക്ക് കൊവിഡ്: എല്ലാവരും ക്വാറന്‍റീനില്‍

ചെന്നൈ സൂപ്പര്‍കിംഗ്‌സിലെ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെറ്റ്‌സില്‍ പന്തെറിയുന്നവര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ ഐസോലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

ആഗസ്റ്റ് 21 നാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള സംഘം ദുബായിലെത്തിയത്. ആറ് ദിവസത്തെ ക്വാറന്റീന് ശേഷം താരങ്ങള്‍ പരിശീലനം തുടങ്ങിയതായിരുന്നു. അതിന് പിന്നാലെയാണ് അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് ടീമംഗങ്ങള്‍ എല്ലാവരേയും ക്വാറന്റീനിലാക്കിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വൈറസ് ബാധയേറ്റത് ചെന്നൈയിലെ പരിശീലന ക്യാംപില്‍ നിന്നാണെന്നാണ് സൂചന.

ചെന്നൈ സൂപ്പര്‍കിംഗ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ദുബായിലാണ് ടീമംഗങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് അബുദാബിയിലാണുള്ളത്.