Home വിനോദം ഇൻസ്റ്റ​ഗ്രാമിൽ 20 കോടി ഫോളോവേഴ്സുള്ള ആദ്യ വനിത; പോപ് ​ഗായികയുടേത് വലിയ നേട്ടം

ഇൻസ്റ്റ​ഗ്രാമിൽ 20 കോടി ഫോളോവേഴ്സുള്ള ആദ്യ വനിത; പോപ് ​ഗായികയുടേത് വലിയ നേട്ടം

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വനിതയാണ് പോപ്പ് ഗായിക ഏരിയാന ഗ്രാന്‍ഡേ. ഇപ്പോഴിതാ താരത്തെ തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ ആപ് ആയ ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി 20 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന വനിത എന്ന പേരിൽ കൂടി താരം അറിയപ്പെടും.

200ദശലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടത്തിലെത്തിയ ഏരിയാനക്ക് സുഹൃത്തും സഹപ്രവര്‍ത്തകയുമായ ലേഡി ഗാഗ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ടിവി താരവും സംരംഭകയുമായ കൈലി ജെന്നറും ഗായികയും നടിയുമായ സെലീന ഗോമസുമാണ് ഏരിയാനയ്ക്ക് പിന്നിലായി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്ത്രീ സെലിബ്രിറ്റികൾ. കൈലി ജെന്നറിന് 193 ദശലക്ഷവും സെലീനയ്ക്ക് 190 ദശലക്ഷം ഫോളോവേഴ്‌സുമാണുള്ളത്.