Home ആരോഗ്യം ശരീരഭാരം കുറയുന്നില്ലേ? ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ച് നോക്കൂ

ശരീരഭാരം കുറയുന്നില്ലേ? ഈ ടിപ്‌സ് ഒന്ന് പരീക്ഷിച്ച് നോക്കൂ

ഭാരം കുറയ്ക്കാനായി വിവിധ തരം ഡയറ്റ്, വ്യായാമം, ആഹാരം കഴിക്കാതിരിക്കല്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളാണ് ആളുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇവ രണ്ട് ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്ന നിരവധി ആളുകളുണ്ട്. ഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ഭക്ഷണം കഴിക്കുമ്പോള്‍ അത് ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും. അപ്പോള്‍ വിശപ്പ് മാറിയത് അറിയാതെ ഒരുപാട് കഴിച്ച് പോകുന്നു.

മധുരപലഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക. ഒപ്പം എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും വേണ്ടന്ന് വയ്ക്കുന്നതാണ് നല്ലത്. എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്സും ഒഴിവാക്കിയാല്‍ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം.

പടികള്‍ കയറിയിറങ്ങുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. തടി കുറയ്ക്കാനായി നിങ്ങള്‍ ഒരു മണിക്കൂറോളം മുകളിലേക്കും താഴേക്കും പടികള്‍ ഓടിക്കയറുകയാണെങ്കില്‍ നിങ്ങള്‍ക്ക് 946 കലോറി വരെ കത്തിച്ചുകളയാം. എന്നാല്‍ അത് അമിതമാക്കരുത്. ക്ഷീണം തോന്നുന്നുവെങ്കില്‍, 30 സെക്കന്‍ഡ് വിശ്രമമെടുത്ത് വീണ്ടും ആവര്‍ത്തിക്കുക.

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇലക്കറികള്‍. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ നമ്മുടെ പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ഇടയ്ക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ഭാരം കുറയ്ക്കാനും സാധിക്കും. മാത്രമല്ല, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ പഞ്ചസാരയുടെ അളവ് സന്തുലിതമായിരിക്കും.

ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കലാറി കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാന്‍ ഫലപ്രദമാവുകയും ചെയ്യും. ഇക്കാര്യം നേരത്തേ നടത്തിയ ചില പഠനങ്ങളില്‍ തെളിഞ്ഞതാണ്.