Home ആരോഗ്യം കൊറോണ വൈറസില്‍ നിന്നും മുക്തി നേടിയാലും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചേ തീരൂ…

കൊറോണ വൈറസില്‍ നിന്നും മുക്തി നേടിയാലും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചേ തീരൂ…

കൊറോണ വൈറസില്‍ മുക്തി നേടുന്നവര്‍ ദിനംപ്രതി വര്‍ധിച്ച് വരുന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. ശരാശരി ആരോഗ്യമുള്ള വ്യക്തികളില്‍ രോഗം ബാധിച്ച് മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ കൃത്യമായ ട്രീറ്റ്‌മെന്റുകള്‍ നടത്തിയാല്‍ രോഗി പൂര്‍ണമായും സുഖം പ്രാപിക്കും. എന്നാല്‍ ആരോഗ്യനില തൃപ്തികരമാകും എന്ന് തീര്‍ത്ത് പറയാന്‍ സാധിക്കില്ല.

വൈറ് ബാധിച്ച് അസുഖം ഭേദമായ ആളുകള്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ഇനിയും രോഗം ബാധിക്കാനുള്ള സാധ്യത ഇവരില്‍ ഉണ്ട്. അതിനാല്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കണം. സാമൂഹിക അകലം പാലിക്കുക തന്നെയാണ് ആദ്യം ചെയ്യേണ്ടത്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിച്ചിരുന്ന ഭക്ഷണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണം.

അസുഖം ഭേദമായതിന് ശേഷം വീണ്ടും ചെറിയ തലവേദനയോ പനിയോ നെഞ്ചു വേദനയോ പോലും കണ്ടാല്‍ ഡോക്ടറെ ഉടന്‍ സമീപിക്കണം. ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഒരു പോലെ ബാധിക്കുമെന്നതിനാല്‍ ശരീരത്തിന്റെ മാറ്റങ്ങളെ സൂക്ഷമമായി നിരീക്ഷിക്കണം. വ്യായാമം ചെയ്യുന്നത് ശീലമാക്കുകയാണ് അടുത്ത മാര്‍ഗം. മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.