Home വിശ്വാസം ഗണേശ വിഗ്രഹം വീട്ടില്‍ സ്ഥാപിക്കേണ്ടത് ഇങ്ങനെയാണ്‌

ഗണേശ വിഗ്രഹം വീട്ടില്‍ സ്ഥാപിക്കേണ്ടത് ഇങ്ങനെയാണ്‌

ഹിന്ദു വിശ്വാസ പ്രകാരം ഗണപതി സമൃദ്ധിയുടെയും സമ്പത്തിന്റെയും ദേവനായാണ് കണക്കാക്കുന്നത്. ഹൈന്ദവ വിശ്വാസികള്‍ വീട്ടില്‍ ഗണപതി വിഗ്രഹം വെയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ഏത് തരം വിഗ്രഹം വെയ്ക്കണം എന്ന് വ്യക്തമായ ധാരണ ആര്‍ക്കുമില്ല.

വെള്ളിയുടെ ഗണേശ വിഗ്രഹം പ്രശസ്തി നല്‍കും എന്നാണ് വിശ്വസിക്കുന്നത്. മരത്തില്‍ തീര്‍ത്ത ഗണപതി വിഗ്രഹം വീട്ടില്‍ നിത്യവും ആരാധിക്കുന്നത് ആരോഗ്യം, ദീര്‍ഘായുസ്സ്, വിജയം എന്നിവ നല്‍കും. കളിമണ്ണില്‍ തീര്‍ത്ത ഗണപതി വിഗ്രഹങ്ങള്‍ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും വിജയം കൈവരിക്കുന്നതിനും സഹായിക്കും. പിച്ചളയില്‍ തീര്‍ത്ത വിഗ്രഹം അഭിവൃദ്ധിയും സന്തോഷവും നല്‍കും.

നിത്യവും ശുദ്ധിയോടെ ആരാധിക്കാന്‍ കഴിയുമെങ്കില്‍ മാത്രം വീടുകളില്‍ ഗണപതി വിഗ്രഹം സ്ഥാപിക്കുന്നതാണ് നല്ലത്. നിങ്ങള്‍ വാങ്ങുന്ന വിഗ്രഹത്തിന് 18 സെന്റി മീറ്ററില്‍ കൂടുതല്‍ ഉയരം ഇല്ലെന്ന് ഉറപ്പാക്കണം. വലത് വശത്ത് തുമ്പിക്കൈയുള്ള വിഗ്രഹം വാങ്ങുന്നത് ഒഴിവാക്കുക. ഇത്തരം വിഗ്രഹങ്ങള്‍ ആരാധിക്കുന്നതിന് പ്രത്യേക നിയമങ്ങളുണ്ട്. ബെഡ് റൂമിലോ, ഗോവണിയ്ക്ക് താഴെയായോ വിഗ്രഹം സ്ഥാപിക്കാന്‍ പാടില്ല. വീടിന്റെ കിഴക്കോ പടിഞ്ഞാറോ വടക്കു കിഴക്കന്‍ ദിശയിലോ ആയി വിഗ്രഹം സ്ഥാപിക്കുന്നതാണ് ഉത്തമം.