Home അറിവ് പാലിയേക്കര ടോള്‍ പുതുക്കി; പുതിയ നിരക്ക് ഇങ്ങനെ

പാലിയേക്കര ടോള്‍ പുതുക്കി; പുതിയ നിരക്ക് ഇങ്ങനെ

തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. അഞ്ച് രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും കൂട്ടി.

ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ 140 ആക്കി വര്‍ധിപ്പിച്ചു. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയര്‍ത്തി. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്. വിവിധ യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തിയേക്കുമെന്നാണ് വിവരം. നാഷനല്‍ ഹൈവേസ് (ഡിറ്റര്‍മിനേഷന്‍ ഓഫ് റേറ്റ്സ് ആന്‍ഡ് കളക്ഷന്‍ ) റൂള്‍സ് 2008 പ്രകാരം നിലവിലെ തുകയുടെ മൂന്ന് ശതമാനം മാത്രമേ വര്‍ധനവ് അനുവദിക്കാന്‍ പാടുള്ളൂ. എന്നാല്‍ 6.6 മുതല്‍ 10 ശതമാനം വരെയാണ്? വിവിധ വിഭാഗങ്ങളിലെ വാഹനങ്ങള്‍ക്ക് വര്‍ധിപ്പിച്ചത്.