Home ആരോഗ്യം ആരോഗ്യമുള്ള തലച്ചോറിന് ആഹാരത്തില്‍ അല്‍പ്പം കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആരോഗ്യമുള്ള തലച്ചോറിന് ആഹാരത്തില്‍ അല്‍പ്പം കാര്യങ്ങള്‍ ശ്രദ്ധിക്കാം

കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗമായ തലച്ചോറ് നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ്. ശരീരത്തിലെ ഏതൊരു അവയവത്തെയും പോലെ തലച്ചോറിന്റെ ആരോഗ്യവും പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യം കാര്യക്ഷമമല്ലെങ്കില്‍ എല്ലാം അവതാളത്തിലാകും.

രക്തയോട്ടം, ഹോര്‍മോണ്‍ ബാലന്‍സ് തുടങ്ങി എല്ലാത്തിന്റെയും താക്കോല്‍ തലച്ചോറാണ് എന്ന് പറയാം. അപര്യാപ്തമായ പരിചരണം മസ്തിഷ്‌ക തകരാറുകള്‍ മാറ്റാനാവാത്ത ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പാര്‍ക്കിന്‍സണ്‍സ് രോഗം, ഹണ്ടിംഗ്ടണ്‍സ് രോഗം, അല്‍ഷിമേഴ്‌സ് രോഗം എന്നിവയാണ് ചില സാധാരണ ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍.

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഒരു പ്രാഥമിക ഘടകമാണ് പോഷകാഹാരം. തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ് മത്തി, സാല്‍മണ്‍ തുടങ്ങിയ
മത്സ്യങ്ങള്‍. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഒരു പോഷകമായി ഒമേഗ -3 ഫാറ്റി ആസിഡ് മാറിയിരിക്കുന്നു. ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പ്രധാനമാണെന്ന് Bentham Scienceയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

വാള്‍നട്ട്, നിലക്കടല, ബദാം തുടങ്ങിയ നട്‌സുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും സമൃദ്ധമായ ഉറവിടമാണ്. നട്‌സുകള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായാണ്
‘ന്യൂട്രിയന്റ്‌സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ‘ഫുഡ് ബയോകെമിസ്ട്രി’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഒലീവ് ഓയിലില്‍ ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്‌കത്തെ രോഗത്തില്‍ നിന്നും സംരക്ഷിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറച്ച് ഓര്‍മ്മശക്തി നല്‍കുന്നു.

‘കോളിങ്ങ്’ എന്ന സംയുക്തത്തി?ന്റെ കേന്ദ്രമാണ് ബ്രോക്കോളി. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും.