Home അറിവ് ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡല്‍ ഇന്ത്യ വിടുന്നു

ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡല്‍ ഇന്ത്യ വിടുന്നു

ബുള്ളറ്റ് മോഡലുകളില്‍ വിപ്ലവം തീര്‍ത്ത ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ അസംബ്ലിങ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതിന് പിന്നില്‍ സാമ്പത്തിക ഞെരുക്കം തന്നെയാണ് കാരണം.

വില്‍പ്പനയിലെ പരാജയവും ഡിമാന്റ് കുറയുന്നതുമാണ് ഇന്ത്യയെ വിടാനുള്ള ഹാര്‍ലിയുടെ കാരണങ്ങള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ 2,500 -ല്‍ താഴെ യൂണിറ്റുകള്‍ വിറ്റഴിച്ചതായി വാഹന വിപണിയിലെ അധികൃതര്‍ അറിയിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് അമേരിക്കയില്‍ സ്ഥാനം ഏറ്റെടുത്തതിനുശേഷം ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രണ്ടാമത്തെ വാഹന നിര്‍മ്മാതാവായിരിക്കും ഹാര്‍ലി ഡേവിഡ്‌സണ്‍.

2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വെറും 100 ബൈക്കുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചതെന്നും ചില അനലിസ്റ്റുകള്‍ പറയുന്നു. ഇക്കലായളവില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്ട്ര വിപണികളിലൊന്നായി ഇന്ത്യ മാറി.