Home അറിവ് ടോള്‍ പിരിക്കാന്‍ 10 സെക്കന്റില്‍ കൂടുതല്‍ എടുക്കരുത്; ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോള്‍ ഇല്ലാതെ...

ടോള്‍ പിരിക്കാന്‍ 10 സെക്കന്റില്‍ കൂടുതല്‍ എടുക്കരുത്; ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോള്‍ ഇല്ലാതെ കടത്തിവിടണം

ടോള്‍ പിരിക്കുന്നതിനായി ടോള്‍ പ്ലാസകളില്‍ 10 സെക്കന്‍ഡില്‍ കൂടുതല്‍ സമയം എടുക്കരുതെന്ന്് നിര്‍ദേശം. ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റി പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ ക്യൂ നീളരുത് എന്നും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

100 മീറ്ററില്‍ കൂടുതല്‍ ദൂരം വാഹനങ്ങള്‍ നിരനിരയായി കിടക്കുന്നുണ്ടെങ്കില്‍ ടോള്‍ ഈടാക്കാതെ വാഹനങ്ങള്‍ കടത്തിവിടുകയും ക്യൂവിന്റെ നീളം 100 മീറ്ററിലേക്ക് കുറയ്ക്കുകയും വേണമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍ദ്ദേശിച്ചു.

ടോള്‍പ്ലാസയില്‍ നിന്നും 100 മീറ്റര്‍ അകലെയായി മഞ്ഞ നിറത്തിലുള്ള അടയാളം രേഖപ്പെടുത്തണം. ടോള്‍ പ്ലാസ കളിലൂടെ കടന്നുപോകുന്ന 96 ശതമാനത്തിലേറെ വാഹനങ്ങളും ഫാസ്റ്റ് ടാഗ് എടുത്തതായാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍.