Home അറിവ് അമിത വ്യായാമം ആപത്ത്

അമിത വ്യായാമം ആപത്ത്

ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും വ്യയാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍, എല്ലാ ദിവസവും അമിത വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ക്കും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

എല്ലാ ദിവസവും വര്‍ക്ക്‌ഔട്ട് ചെയ്യുന്നതില്‍ നിന്ന് ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. വളരെ കഠിനവും വേഗത്തിലുള്ളതുമായ വ്യായാമങ്ങള്‍ ചെയ്യുന്നത് ചിലപ്പോള്‍ തിരിച്ചടിയായേക്കാം. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോൾ പേശികള്‍ ക്ഷീണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിശ്രമിക്കുമ്ബോള്‍ മാത്രമേ അവ സുഖം പ്രാപിക്കൂ. നിങ്ങളുടെ പേശികള്‍ക്ക് സ്വയം നന്നാക്കാന്‍ സമയം അനുവദിക്കാത്തത് സ്ട്രെസ് ഫ്രാക്ചര്‍, ഷിന്‍ സ്പ്ലിന്റ്സ്, പ്ലാന്റാര്‍ ഫാസിയൈറ്റിസ് തുടങ്ങിയ പരിക്കുകളുടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കും.

അമിതമായി വ്യായാമം ചെയ്യുമ്പോൾ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. ശരീരത്തിലെ ഹോര്‍മോണിന്റെ അളവ് സ്ഥിരമായി ഉയര്‍ന്നാല്‍, അത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതമായ പിരിമുറുക്കം മാനസികാവസ്ഥയിലെ മാറ്റത്തിനും ഏകാഗ്രതക്കുറവിനും കാരണമാകുന്നു. ആഴ്ചയില്‍ 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ വ്യായാമം മതിയാകും